Breaking News

ഖത്തറിനെതിരെയുള്ള ആക്രമണങ്ങള്‍ പരാജയപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം

ദോഹ: ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പ്, സുരക്ഷാ ജാഗ്രത, ബന്ധപ്പെട്ട അധികാരികള്‍ തമ്മിലുള്ള സംയുക്ത ഏകോപനം എന്നിവയിലൂടെ രാജ്യത്തിന് നേരെയുണ്ടായ നിരവധി ആക്രമണങ്ങള്‍ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും ഏതെങ്കിലും വിദേശ ഭീഷണിയെ ശക്തമായി നേരിടുന്നതിനുമുള്ള പൂര്‍ണ്ണ ശേഷിയും വിഭവങ്ങളും ഖത്തരി സായുധ സേനയ്ക്കുണ്ടെന്ന് പ്രതിരോധ മന്ത്രാലയം ഊന്നിപ്പറഞ്ഞു, സുരക്ഷാ സാഹചര്യം സുസ്ഥിരവും പൂര്‍ണ്ണ നിയന്ത്രണത്തിലുമാണെന്ന് ആവര്‍ത്തിച്ചു.

എല്ലാവരും ശാന്തരായിരിക്കാനും സുരക്ഷാ അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും കിംവദന്തികളില്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും ഔദ്യോഗിക പ്രസ്താവനകളെയും വിവരങ്ങളെയും ആശ്രയിക്കാനും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.