Local News
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്ന്

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ആര്‍സെനിയോ ഡൊമിംഗ്വസ്
‘അന്താരാഷ്ട്ര നിയമപ്രകാരം, ഗതാഗതത്തിനായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര കടലിടുക്കുകളിലൂടെ സുരക്ഷിതമായി കടന്നുപോകാനുള്ള അവകാശമോ നാവിഗേഷന്‍ സ്വാതന്ത്ര്യമോ നിരോധിക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് പാരീസില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍, ഡൊമിംഗ്വസ് കൂട്ടിച്ചേര്‍ത്തു,
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗത ഫീസ് ചുമത്തുന്നത് ‘അന്താരാഷ്ട്ര സമുദ്ര നിയമത്തിന് വിരുദ്ധമാണ്’.രാജ്യങ്ങള്‍ ‘ഒരിക്കലും ഈ നടപടിയില്‍ ഏര്‍പ്പെടരുത്, കാരണം ഇത് അപകടകരമായ ഒരു മാതൃക സൃഷ്ടിക്കും’
