Breaking News
അന്താരാഷ്ട്ര ജലപാതകളിലെ നാവിഗേഷന്‍ സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വം

അന്താരാഷ്ട്ര ജലപാതകളിലെ നാവിഗേഷന്‍ സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി
ഗൗരവമേറിയ സംഭാഷണം, അന്താരാഷ്ട്ര നിയമ തത്വങ്ങള്‍ പാലിക്കല്‍, നല്ല അയല്‍പക്കം എന്നിവയാണ് പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും അവയുടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള മൂലക്കല്ലുകളെന്ന് ഖത്തര്‍ ഊന്നിപ്പറഞ്ഞു.
‘സമുദ്രജലപാതകളുടെ സുരക്ഷയും സംരക്ഷണവും’ എന്ന തലക്കെട്ടില്‍ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനെക്കുറിച്ചുള്ള ഉന്നതതല തുറന്ന ചര്‍ച്ചയ്ക്കിടെ സുരക്ഷാ കൗണ്‍സിലിന് മുമ്പാകെ ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


