Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ലഹരിക്കെതിരെ സംഗീതവുമായി മാനവിയം ഖത്തര്‍; അല്‍ തുമാമ മാളില്‍ അരങ്ങേറിയ ‘സംഗീതമാണ് ലഹരി’ അവിസ്മരണീയമായി

ദോഹ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മാനവിയം ഖത്തറിന്റെ നേതൃത്വത്തില്‍ ‘സംഗീതമാണ് ലഹരി’ എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മീഡിയ പ്ലസ്, ‘ക്യൂ മെലോഡിയ’, ടീം വിജിലന്റ്, ദോഹ ജംഗ്ഷന്‍, ലഹരി നിര്‍മാര്‍ജന സമിതി എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് ദോഹയിലെ അല്‍ തുമാമ മാളില്‍ വെച്ച് പരിപാടി നടത്തിയത്.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനവീയം ഖത്തര്‍ പ്രസിഡന്റ് മധു അഭിമന്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു. കര്‍ണാടക സംഘം ഖത്തര്‍ പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേളു ആശംസകള്‍ നേര്‍ന്നു.

ഗ്രന്ഥകാരനും മീഡിയ പ്‌ളസ് സിഇഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങര ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. മുഹ്‌സിന്‍ തളിക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുക്കിയ ഈ പരിപാടി സംഗീതത്തെയും സാമൂഹിക പ്രതിബദ്ധതയെയും സമന്വയിപ്പിച്ച വ്യത്യസ്തമായ അവതരണമായി ശ്രദ്ധേയമായി. പ്രശസ്ത ഗായകരും സംഗീതജ്ഞരും അവതരിപ്പിച്ച ഗാനങ്ങള്‍ ലഹരിക്കെതിരായ ശക്തമായ സാമൂഹിക സന്ദേശം പ്രേക്ഷകരിലേക്കെത്തിച്ചു.

സംഗീതത്തിലൂടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഖത്തറിലെ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍, കലാകാരന്മാര്‍, സംഗീതാസ്വാദകര്‍, പ്രവാസി സമൂഹാംഗങ്ങള്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു.

പരിപാടി വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാ കലാകാരന്മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രോഗ്രാം കോഡിനേറ്റര്‍ റൗഫ് മലയില്‍ നന്ദി പറഞ്ഞു. റാഫി പാറക്കാട്ടിലായിരുന്നു പരിപാടിയുടെ അവതാരകന്‍.

Related Articles

Back to top button