ഇന്ത്യന്‍ അംബാസഡര്‍ വിപുലിന് കുവാഖിന്റെ സ്‌നേഹോപഹാരം

ദോഹ: ഖത്തറിലെ മൂന്നുവര്‍ഷത്തെ വിജയകരമായ സേവനത്തിന് ശേഷം സൗദി അറേബ്യയിലെ പുതിയ ദൗത്യം ഏറ്റെടുക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ വിപുലിന് അപെക്‌സ് ബോഡികള്‍ സംയുക്തമായി സംഘടിപ്പിച്ച കമ്മ്യൂണിറ്റി യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ സ്‌നേഹോപഹാരം കൈമാറി.കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു , ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, വൈസ് പ്രസിഡന്റ് മനോഹരന്‍ മയ്യില്‍ എന്നിവര്‍ ചേര്‍ന്നാണ് സ്‌നേഹോപഹാരം സമര്‍പ്പിച്ചത്.
