Uncategorized

ഖത്തറില്‍ ഇന്ന് പര്‍പ്പിള്‍ സാറ്റര്‍ഡേ


ഷോപ്പിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും ഉള്‍ക്കൊള്ളുന്നതുമായ അനുഭവം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ഡവലപ്‌മെന്റ് ആന്റ് ഫാമിലി, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പര്‍പ്പിള്‍ സാറ്റര്‍ഡേ ആചരിക്കുന്നത്.
ഖത്തര്‍ 2025-ലാണ് ആദ്യമായി പര്‍പ്പിള്‍ സാറ്റര്‍ഡേ ഔദ്യോഗികമായി സംഘടിപ്പിച്ചത്.
2026 ജൂലൈ 25-ന് നടക്കുന്ന രണ്ടാം പതിപ്പിലൂടെ ഖത്തര്‍ ഈ സംരംഭം കൂടുതല്‍ വിപുലമാക്കുകയാണ്.