Local News
ഇന്ന് ഇന്റര്‍നാഷണല്‍ ഡേ ഓഫ് ഫ്രണ്ട്ഷിപ്പ് , സൗഹൃദം പുതുക്കാനും വളര്‍ത്താനുമൊരു ദിനം

ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമാണ് . ഐക്യ രാഷ്ട്ര സംഘടനയുടെ അംഗീകാരത്തോടെ
എല്ലാ വര്‍ഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി ആചരിക്കുന്നു.
സുഹൃത്തുക്കള്‍ക്കും സൗഹൃദത്തിനും മനുഷ്യജീവിതത്തിലുള്ള പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനൊപ്പം വിവിധ ജനതകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയില്‍ സമാധാനവും പരസ്പര ബഹുമാനവും വളര്‍ത്തുന്നതില്‍ സൗഹൃദത്തിനുള്ള ശക്തി ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
