Local News

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളൊരുക്കി മാര്‍ക്ക് & സേവ് ‘ഷോപ്പ് & വിന്‍’ മെഗാ പ്രൊമോഷന് തുടക്കം

ദോഹ: ഖത്തറില്‍ മാര്‍ക്ക് & സേവിന്റെ വിജയകരമായ 500 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചതോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി ‘ഷോപ്പ് & വിന്‍’ മെഗാ പ്രൊമോഷന് തുടക്കം. 2026 ആഗസ്റ്റ് 1 മുതല്‍ 2027 ജനുവരി 26 വരെ നീണ്ടുനില്‍ക്കുന്ന ആറ് മാസക്കാലയളവില്‍ ഖത്തറിലെ വിവിധ മാര്‍ക്ക് & സേവ് ഔട്ട്ലെറ്റുകളിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും. ഖത്തറിലെ മാര്‍ക്ക് & സേവിന്റെ മൂന്ന് സ്റ്റോറുകളിലും പ്രത്യേകമായി നടക്കുന്ന പ്രതിമാസ നറുക്കെടുപ്പുകളിലൂടെ ആയിരക്കണക്കിന് സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
മാര്‍ക്ക് & സേവിന്റെ ഏത് ഔട്ട്ലെറ്റില്‍ നിന്നും 50 ഖത്തരി റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ഷോപ്പ് & വിന്‍’ പ്രമോഷന്റെ ഭാഗമാകാം. കൂടുതല്‍ തുകക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ കൂടുതല്‍ കൂപ്പണുകള്‍ നേടി, നറുക്കെടുപ്പില്‍ ഭാഗ്യശാലികളാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രമോഷന്‍ കാമ്പയിനില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍:
5 ജെറ്റൂര്‍ X70FL കാറുകള്‍
6 ഐഫോണ്‍ 17 പ്രോ മാക്‌സ്
180 സ്വര്‍ണ്ണ നാണയങ്ങള്‍
90 ഇംപെക്‌സ് 55ഇഞ്ച് സ്മാര്‍ട്ട് ടിവികള്‍
450 ക്ലിക്കോണ്‍ 2ഇന്‍-1 ബ്ലെന്‍ഡറുകള്‍
200 റിയാല്‍ മൂല്യമുള്ള 540 ഷോപ്പിങ് ഗിഫ്റ്റ് വൗച്ചറുകള്‍

കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് വിജയിക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനായി, ക്യാമ്പയിന്‍ കാലയളവില്‍ മൂന്ന് സ്റ്റോറുകളിലും ഓരോ മാസവും പ്രത്യേകം നറുക്കെടുപ്പുകള്‍ നടത്തും. ‘പ്രിയപ്പെട്ട ഉപഭോക്താക്കള്‍ നല്‍കുന്ന വിശ്വാസത്തിനും പിന്തുണക്കും നന്ദി സൂചകമായാണ് ആകര്‍ഷകമായ ഷോപ്പ് & വിന്‍ മെഗാ പ്രൊമോഷന്‍ അവതരിപ്പിക്കുന്നതെന്ന് മാര്‍ക്ക് & സേവ് ഖത്തര്‍ മാനേജ്മെന്റ് വ്യക്തമാക്കി. ആറു മാസത്തിനുള്ളില്‍ ആയിരക്കണക്കിന് സമ്മാനങ്ങള്‍ നല്‍കുന്ന മെഗാ പ്രൊമോഷനില്‍ പങ്കാളികളാകാനും സമ്മാനങ്ങള്‍ നേടാനുമായി ഖത്തറിലെ മുഴുവന്‍ ജനങ്ങളെയും സ്വാഗതം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനോടൊപ്പം ആകര്‍ഷകമായ ഓഫറുകളും സമ്മാനങ്ങളും നല്‍കുന്നതില്‍ മാര്‍ക്ക് & സേവ് എന്നും മുന്‍പന്തിയിലാണ്. ഇന്നലെ സൈത്തൂന്‍ റസ്‌റ്റോറന്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ഫാസില്‍ – ജിസിസി ഓപ്പറേഷന്‍ മാനേജര്‍, ഷിഹാബ് തങ്ങള്‍ – റീജിയണല്‍ ഓപ്പറേഷന്‍ മാനേജര്‍, മൊഹസിന്‍ സിഎച്ച് – റീജിയണല്‍ ബയിംഗ് മാനേജര്‍, അര്‍ഷിദ് എപി – റീജിയണല്‍ ജനറല്‍ മാനേജര്‍ എന്നിവര്‍ സംബന്ധിച്ചു.