Local News

സഫാരി ഷോപ്പ് ആന്റ് ഡ്രൈവ്, ആറാമത് നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു

ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആന്റ് ഡ്രൈവ്, വിന്‍ 30 ബെസ്റ്റൂണ്‍ കാര്‍സ് മെഗാ പ്രമോഷന്റെ ആറാമത്തെ നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു. ഓഗസ്റ്റ് 2 ന് എസ്ഡാന്‍ മാള്‍ അല്‍ ഗറാഫയിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധിയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

നറുക്കെടുപ്പിലെ സമ്മാനാര്‍ഹരായി മോനിര്‍ അഹമദ് മാണിക് (കൂപ്പണ്‍ നമ്പര്‍: SDB600054373), ജയപ്രകാശ് യാദവ് (കൂപ്പണ്‍ നമ്പര്‍: SDB601241527), ബഷാര്‍ ഹദാദ് (കൂപ്പണ്‍ നമ്പര്‍: SDB600391854), പൂവത്തൂര്‍ മാധവന്‍ അനില്‍കുമാര്‍ (കൂപ്പണ്‍ നമ്പര്‍: SDB601126106) എന്നിവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.

ഈ പ്രമോഷന്റെ ഏഴാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് 2026 സെപ്റ്റംബര്‍ 13 ന് സഫാരി മാളില്‍ വെച്ച് നടക്കും.