Local News

സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിലെ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി


ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി
സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന കുരുന്നു പ്രതിഭകളുടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമാക്കിയത്.
മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു.
പി.എന്‍.ബാബുരാജന്‍, വിജയകുമാര്‍, ആഷിഖ് തുടങ്ങിയവരും അധ്യാപകരും പരിപാടിക്ക് നേതൃത്വം നല്‍കി