Breaking News

ഇറാനിയന്‍ പൈലറ്റുമാരെ തടവിലാക്കിയെന്ന വാദം നിഷേധിച്ച് ഖത്തര്‍

രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഇറാനിയന്‍ പൈലറ്റുമാരെ ഖത്തര്‍ തടവിലാക്കിയിട്ടുണ്ടെന്ന അവകാശവാദം ഖത്തര്‍ നിഷേധിച്ചു.
”ഇറാനിയന്‍ പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അവകാശവാദങ്ങള്‍ ഞങ്ങള്‍ നിഷേധിക്കുന്നു, മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളും സംരംഭങ്ങളും നടക്കുന്ന ഈ സമയത്ത് ഈ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളില്‍ ഞങ്ങള്‍ അത്ഭുതപ്പെടുന്നുവെന്ന് ഖത്തര്‍” പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.