Local News

റേഡിയോ മലയാളം സൂപ്പര്‍ ഫാമിലിയ സീസണ്‍ 3: ലീമ – സുജീഷ് ദമ്പതികള്‍ക്ക് ഒന്നാം സ്ഥാനം


അമാനുല്ല വടക്കാങ്ങര

ദോഹ: റേഡിയോ മലയാളം 98.6 എഫ് എം ഖത്തറിലെ പ്രവാസി കുടുംബങ്ങള്‍ക്കായി നടത്തിയ സൂപ്പര്‍ ഫാമിലിയയുടെ മൂന്നാം സീസണ്‍ വിജയകരമായി സമാപിച്ചു. ദോഹ മാള്‍ സെന്‍ട്രല്‍ അറീനയില്‍ നടന്ന വാശിയേറിയ ഗ്രാന്‍ഡ് ഫിനാലെയില്‍ 200 ലേറെ കുടുംബങ്ങളില്‍ നിന്ന് ലീമ – സുജീഷ് ദമ്പതികള്‍ തിളക്കമാര്‍ന്ന ഒന്നാം സമ്മാനം നേടി. മികച്ച പ്രകടനങ്ങളിലൂടെ ഹിഷാമും ഷഹ് ലയും രണ്ടാം സ്ഥാനവും നിസ്മയും ഗോഡ് വിനും മൂന്നാം സ്ഥാനവും നേടി. അനൂപും ആശയും നാലാം സ്ഥാനവും, അനൂപും റിന്‍സിയും അഞ്ചാം സ്ഥാനവും സ്വന്തമാക്കി.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 500 ലേറെ കുടുംബങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങള്‍ക്കാണു ഇത്തവണയും മല്‍സരിക്കാനും വന്‍ സമ്മാനങ്ങള്‍ നേടാനും അവസരമൊരുക്കിയിരുന്നത്.
വിജയികള്‍ക്ക് വിദേശയാത്ര, സ്വര്‍ണ നാണയങ്ങള്‍, ടെലിവിഷനുകള്‍, സ്മാര്‍ട്ട്‌ഫോണ്‍, കൂപ്പണുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ വിതരണം ചെയ്തു.