സ്കില്‍സ് ഡവലപ്മെന്റ് സെന്റര്‍ ഇരുപത്തിനാലിന്റ നിറവില്‍

അമാനുല്ല വടക്കാങ്ങര
ഖത്തറില്‍ മ്യൂസിക് , ഡാന്‍സ് , ആര്‍ട്, കരാട്ടെ തുടങ്ങിയ വിവിധ മേഖലയില്‍ പ്രൊഫഷണല്‍ പരിശീലനം നല്കുന്ന സെന്റര്‍ എന്ന നിലക്കും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമെന്ന നിലക്കും ശ്രദ്ധേയമായ സ്കില്‍സ് ഡവലപ്മെന്റ് സെന്ററിന് ഇന്ന് 24 തികയുന്നു.
2002 ആഗസ്ത് 20 നാണ് കുറച്ച് വിദ്യാര്‍ഥികളുമായി സ്കില്‍സ് ഡവലപ്മെന്റ് സെന്റര്‍ പ്രയാണമാരംഭിച്ചത്. തിരിഞ്ഞ് നോക്കുമ്പോള്‍ ഈ കലാ കേന്ദ്രത്തിന് അഭിമാനിക്കേറെ.
രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു മഹാ പ്രസ്ഥാനമായി ഈ കേന്ദ്രം മാറിയത് മാനേജ്മെന്റിന്റെ പ്രൊഫഷണലിസവും അധ്യാപകരുടെ സമര്‍പ്പിത സേവനവും കൊണ്ടുതന്നെയാണ്.
മിതമായ നിരക്കില്‍ മികച്ച പരിശീലനമാണ് സ്കില്‍സ് ഡവലപ്മെന്റ് സെന്ററിന്റെ പ്രത്യേകത. 2002 ലെ അതേ ഫീസ് നിരക്കിലാണ് ഇപ്പോഴും വിവിധ കലാ രൂപങ്ങളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നത്.
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളില്‍ ശ്രദ്ധേയനായ പി.എന്‍. ബാബുരാജന്റെ കീഴിലുള്ള പ്രൊഫഷണല്‍ മാനേജ്മെന്റാണ് സ്കില്‍സ് ഡവലപ്മെന്റ് സെന്ററിന് നേതൃത്വം നല്‍കുന്നത്.
24 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ സില്‍വര്‍ റൈസ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും.
വൈകുന്നേരം 6.30 ന് ഐസിസി അശോക ഹാളില്‍ നടക്കുന്ന പരിപാടി ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേര്‍സ് സന്ധീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും

