Local News

എല്ലാവര്‍ക്കും ഐശ്വര്യ പൂര്‍ണമായ ഓണാശംസകള്‍ – നിസാം അബ്ദുല്‍ സമദ്, പ്രസിഡണ്ട് , നോര്‍വ ഖത്തര്‍

തുമ്പപ്പൂവിന്റെ വിശുദ്ധിയും കണിക്കൊന്നയുടെ അഴകും പൂക്കളങ്ങളുടെ വര്‍ണ്ണപ്പകിട്ടും മനസ്സിന് കുളിര്‍മയേകുന്ന ഈ പുണ്യദിനത്തില്‍, ലോകമെമ്പാടുമുള്ള എല്ലാ മലയാളി സഹോദരങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.
സമത്വത്തിന്റെയും സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും ഓര്‍മ്മകള്‍ പുതുക്കി, ജാതിമത ഭേദമന്യേ നന്മയുടെയും ഒരുമയുടെയും സന്ദേശം വിളിച്ചോതുന്ന ഓണം, നമ്മുടെ മനസ്സുകളില്‍ പുതിയ പ്രത്യാശകളും സന്തോഷവും നിറയ്ക്കട്ടെ.
വിഭവസമൃദ്ധമായ ഓണസദ്യയും, പൂക്കളങ്ങളും, വീടുകളില്‍ ഉയരുന്ന കൂട്ടച്ചിരികളും ഈ ഉത്സവകാലത്തെ കൂടുതല്‍ മനോഹരമാക്കട്ടെ. നന്മയുടെയും സ്‌നേഹത്തിന്റെയും ഈ തിരുവോണ നാളില്‍ ഓരോ വീടുകളിലും ഐശ്വര്യവും സമാധാനവും സദ്വാര്‍ത്തകളും വന്നു നിറയട്ടെ എന്ന് ആശംസിക്കുന്നു.