Breaking News

ഫ്‌ളൈ നാസ് കൊച്ചി സര്‍വീസ് ആരംഭിച്ചു

ലോകാടിസ്ഥാനത്തില്‍ തന്നെ ലോ കോസ്റ്റ് വിമാനങ്ങളില്‍ മികച്ച കമ്പനിയും മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ലോ കോസ്റ്റ് വിമാന കമ്പനിയുമായ ഫ്‌ളൈനാസ് റിയാദില്‍ നിന്നും കൊച്ചിയിലേക്കുള്ള നോണ്‍ സ്റ്റോപ് സര്‍വീസ് ആരംഭിച്ചു
രാവിലെ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ ഫ്‌ളൈ നാസ് വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സിയാല്‍ അധികൃതര്‍ സ്വീകരിച്ചു.

ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരു ദിശകളിലേക്കും ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകളാണ് ഉണ്ടാവുക.

വിമാന ഷെഡ്യൂള്‍ അനുസരിച്ച്, റിയാദ്-കൊച്ചി സര്‍വീസ് റിയാദില്‍ നിന്ന് പുലര്‍ച്ചെ 12:05 ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8:00 ന് കൊച്ചിയില്‍ എത്തും. നോണ്‍-സ്റ്റോപ്പ് യാത്രയ്ക്ക് 5 മണിക്കൂര്‍ 25 മിനിറ്റ് എടുക്കും. 174 സീറ്റുള്ള എയര്‍ബസ് എ 320 വിമാനം ഉപയോഗിച്ചാണ് സര്‍വീസ്

കൊച്ചി-റിയാദ് വിമാനം കൊച്ചിയില്‍ നിന്ന് രാവിലെ 8:50 ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 11:35 ന് റിയാദില്‍ എത്തും.