സഫാരി സൈനുല്‍ അബിദീനെ സ്‌നേഹ സാന്ദ്രം ആദരിച്ചു

ഖത്തറിലെ പ്രവാസി വ്യവസായിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടും സഫാരി ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ അബ്ദീനെ കാരുണ്യ പ്രവര്‍ത്തനത്തിന് സ്‌നേഹ സാന്ദ്രം ട്രസ്റ്റ് പുരസ്‌കാരം നല്‍കി ആദരിച്ചു.
വിളപ്പില്‍ശാല പ്രസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ച് ട്രസ്റ്റ് സെക്രട്ടറി ഷീജാ സാന്ദ്രയാണ് ഉപഹാരവും പൊന്നാടയും നല്‍കി ആദരിച്ചത്. കേരള പ്രവാസി ലീഗ് ജനറല്‍ സെക്രട്ടറി കലാപ്രേമി മാഹിന്‍, കൃപാ ചാരിറ്റീസ് കണ്‍വീനര്‍ പ്രൊ. ഷംനാദ് അഡ്വ.റോഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
