Local News

നോര്‍ക്കാ ആരോഗ്യ ഇന്‍ഷുറന്‍സ്: ഇപ്പോള്‍ അംഗങ്ങളാകാത്തവര്‍ക്ക് പിന്നീട് അവസരം ഉണ്ടാവില്ല – അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

നോര്‍ക്കാ ആരോഗ്യ ഇന്‍ഷുറന്‍സ്:ഇപ്പോള്‍ അംഗങ്ങളാകാത്തവര്‍ക്ക് പിന്നീട് അവസരം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.അതിനാല്‍ നോര്‍ക്കാ കെയര്‍ പ്ലസ് പദ്ധതിയില്‍ സെപ്റ്റംബര്‍ 18-നകം അംഗങ്ങളാകണമെന്ന് പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു. ഇപ്പോള്‍ അംഗങ്ങളാകുന്നവര്‍ക്ക് ക്ലെയിമുകള്‍ കണക്കിലെടുക്കാതെ പുതുക്കാന്‍ അവസരമുണ്ടാവും, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതുക്കാനും അവസരം ലഭിക്കും.