ഖത്തര്‍ ചേംബര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ‘ഇഎസ്ജി’ ഖത്തര്‍ സമ്മേളനം ഒക്ടോബര്‍ 6, 7 തീയതികളില്‍

ഖത്തര്‍ ചേംബര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ‘ഇഎസ്ജി’ ( പരിസ്ഥിതി, സാമൂഹികം, ഭരണനിര്‍വ്വഹണം) ഖത്തര്‍ സമ്മേളനം ഒക്ടോബര്‍ 6, 7 തീയതികളില്‍ ദോഹയിലെ റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചു.
ഹക്കാമ ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന ഈ ദ്വിദിന സമ്മേളനം, കോര്‍പ്പറേറ്റ് സുസ്ഥിരത, സാമൂഹിക പ്രതിബദ്ധത, മികച്ച ഭരണനിര്‍വ്വഹണ സംവിധാനങ്ങള്‍ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
