Breaking News

ഖത്തറില്‍ മൃഗങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ക്കെതിരെ വാക്‌സിന്‍ നല്‍കാതിരുന്നാല്‍ ഒരു വര്‍ഷം വരെ തടവോ 2,00,000 റിയാല്‍ വരെ പിഴയോ ലഭിക്കാം

ഖത്തറില്‍ മൃഗങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ക്കെതിരെ വാക്‌സിന്‍ നല്‍കാതിരുന്നാല്‍ ഒരു വര്‍ഷം വരെ തടവോ 2,00,000 റിയാല്‍ വരെ പിഴയോ ലഭിക്കാം.

2026-ലെ ഔദ്യോഗിക ഗസറ്റിന്റെ 17-ാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച പുതിയ മൃഗാരോഗ്യ നിയമപ്രകാരം, പകര്‍ച്ചവ്യാധികള്‍, മഹാമാരികള്‍ അല്ലെങ്കില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ 24 മണിക്കൂറിനുള്ളില്‍ മൃഗങ്ങളുടെ ഉടമസ്ഥര്‍ അത് അധികൃതരെ അറിയിക്കണം.
മൃഗങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ക്കെതിരെ വാക്‌സിന്‍ നല്‍കലും ഉടമസ്ഥരുടെ ഉത്തരവാദിത്തമാണ്. വീഴ്ചവരുത്തുന്നവര്‍ക്ക്
ഒരു വര്‍ഷം വരെ തടവോ 2,00,000 റിയാല്‍ വരെ പിഴയോ ലഭിക്കാം.