Breaking News

റിയാദിലേക്കും ദമാമിലേക്കുമുള്ള ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

നിലവിലെ സാഹചര്യത്തെത്തുടര്‍ന്ന്, സൗദി അറേബ്യയിലെ റിയാദ് , ദമ്മാം (ഉങങ) എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഖത്തര്‍ എയര്‍വേയ്സ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് എയര്‍വേയ്സ് അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍വേയ്സ് വ്യക്തമാക്കി.
യാത്രാ തടസ്സം നേരിടുന്ന യാത്രക്കാരെ നേരിട്ട് ബന്ധപ്പെടുന്നതാണ്. അതേസമയം, യാത്രക്കാര്‍ തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി ഔദ്യോഗിക വെബ്സൈറ്റായ qatarairways.com വഴിയോ ഖത്തര്‍ എയര്‍വേയ്സ് മൊബൈല്‍ ആപ്പ് വഴിയോ പരിശോധിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.
തുടര്‍ന്നുള്ള വിവരങ്ങള്‍ എയര്‍വേയ്സിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്.