Breaking News

വാട്സ്ആപ്പ് വഴി 11 തല്‍ക്ഷണ സേവനങ്ങള്‍ ആരംഭിച്ച് സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍


ദോഹ: വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ വഴി 11 ജുഡീഷ്യല്‍ സേവനങ്ങള്‍ ലഭ്യമാക്കി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍
ഈ സേവനങ്ങള്‍ ദിവസത്തില്‍ 24 മണിക്കൂറും ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
കോടതി വിധികളുടെ പകര്‍പ്പുകള്‍, കേസുകളുടെ സംഗ്രഹം, കോടതി നടപടികളുടെ മിനിറ്റ്സ് എന്നിവ നേടുക, കോടതി നടപടികള്‍ക്കായി മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിക്കുക, തള്ളിക്കളഞ്ഞതോ നീക്കം ചെയ്തതോ ആയ കേസുകള്‍ പുനഃസ്ഥാപിക്കാന്‍ അഭ്യര്‍ത്ഥിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ, വാദങ്ങള്‍ വീണ്ടും കേള്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുക, യാത്രാ വിലക്കുകള്‍ നീക്കുക, കേസ് ഫയലുകള്‍ സംരക്ഷിക്കുക, കോടതി തീരുമാനങ്ങള്‍ റദ്ദാക്കുക, കേസുകള്‍ അഭിഭാഷകരുമായി ബന്ധിപ്പിക്കുക, സാമ്പത്തിക സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷിക്കുക തുടങ്ങിയവയും ഇതിലൂടെ സാധ്യമാണ്.
ഇവയ്ക്ക് പുറമെ, പൊതുവായ അന്വേഷണങ്ങള്‍ക്കും ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
44597777 എന്ന നമ്പറില്‍ വാട്സ്ആപ്പ് വഴി ഈ സേവനങ്ങള്‍ ലഭ്യമാണ്; ഇതിലൂടെ എപ്പോള്‍ വേണമെങ്കിലും നേരിട്ടും വേഗത്തിലും സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.