Local News

ഒന്‍പതാമത് വേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിന് ഇന്ന് ദോഹയില്‍ തുടക്കം

ഭാവിയിലേക്കുള്ള നിക്ഷേപം’ എന്ന പ്രമേയത്തില്‍, 2026 ഒക്ടോബര്‍ 25 മുതല്‍ 27 വരെ ദോഹയില്‍ ഒന്‍പതാമത് വേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഫോറം നടക്കും.
ഖത്തറും യുഎന്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ മൂന്നു ദിവസത്തെ ഫോറത്തില്‍, ആഗോള നിക്ഷേപ രംഗത്തെ പുതിയ പ്രവണതകളെയും അവസരങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിമാര്‍, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, അന്താരാഷ്ട്ര വിദഗ്ധര്‍ എന്നിവര്‍ ഒത്തുചേരും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സുസ്ഥിര ധനകാര്യം, സംരംഭകത്വം, കാലാവസ്ഥാ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍, നിക്ഷേപ പ്രോത്സാഹനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 108 ഉന്നതതല സെഷനുകളും ചര്‍ച്ചകളും ഈ പരിപാടിയിലുണ്ടാകും. 406 പ്രഭാഷകര്‍ ഇതില്‍ പങ്കെടുക്കും.