Breaking News

ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്റെ വാര്‍ഷിക പ്രമേഹ ബോധവല്‍ക്കരണ വാക്കത്തോണ്‍ ശ്രദ്ധേയമായി

ലോക പ്രമേഹ ദിന’ത്തോടനുബന്ധിച്ച്, ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്‍ വെള്ളിയാഴ്ച വൈകുന്നേരം ആസ്പയര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച വാര്‍ഷിക പ്രമേഹ ബോധവല്‍ക്കരണ വാക്കത്തോണ്‍ ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമടക്കം പതിനൊന്നായിരത്തിലധികം പേരാണ് വാക്കത്തോണില്‍ പങ്കെടുത്തത്.

ആരോഗ്യ പരിശോധനകള്‍, ബോധവല്‍ക്കരണ സെഷനുകള്‍, ആരോഗ്യകരമായ പോഷകാഹാരം, ശാരീരിക വ്യായാമം, പ്രമേഹ സാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ-വിദ്യാഭ്യാസ-വിനോദ പരിപാടികള്‍ ഈ നടത്തത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി കായിക-വിനോദ പരിപാടികളും സംഘടിപ്പിച്ചു.