റഷീദ് കെ മുഹമ്മദിന്റെ ‘അയനാന്തരങ്ങള്‍’ നോവല്‍ പ്രകാശനംചെയ്തു

ദോഹ: ഖത്തര്‍ പ്രവാസിയായ റഷീദ് കെ മുഹമ്മദിന്റെ ‘അയനാന്തരങ്ങള്‍’ നോവല്‍ ദോഹയില്‍ പ്രകാശനം ചെയ്തു.സാംസ്‌കാരിക സംഘടനയായ ‘അടയാളം ഖത്തറിന്റെ’ ആഭിമുഖ്യത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ സഹകരണത്തോടെയാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചത്.
എഫ്.സി.സി ഹാളില്‍ നടന്ന ചടങ്ങില്‍ ‘മലയാളനാട്’ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ മെതിലാജ് എം.എ റേഡിയോ മലയാളം 98.6 എഫ്.എം സി.ഇ.ഒ അന്‍വര്‍ ഹുസൈന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി ആദ്യപ്രതി ഏറ്റുവാങ്ങി.
പ്രദോഷ് കുമാര്‍ പുസ്തകാവലോകനം നടത്തി.അടയാളം ഖത്തര്‍ പ്രസിഡന്റ് അരുണ്‍ അധ്യക്ഷത വഹിച്ച
ചടങ്ങില്‍ മനോജ് സി.ആര്‍, ഷഫീഖ് അറക്കല്‍, സിദ്ദിഹ , അന്‍സാര്‍ അരിമ്പ്ര, ഇഖ്ബാല്‍ കെ.പി, പി ടി യൂനസ് എന്നിവര്‍ വായനാനുഭവം പങ്കുവെച്ചു .
തുടര്‍ന്ന് നടന്നപൊതു ചര്‍ച്ചയില്‍ ശ്രീനാഥ് ശങ്കരന്‍ കുട്ടി,സുധീര്‍ എം എ,
ഹുസൈന്‍ കടന്നമണ്ണ,
മുര്‍ഷിദ് എന്നിവര്‍ സംസാരിച്ചു.
ഗ്രന്ഥകാരന്‍ റഷീദ് കെ മുഹമ്മദ് മറുപടിപ്രസംഗം നടത്തി.അടയാളം സെക്രട്ടറി ഷംന ആസ്മി സ്വാഗതവും ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ജോ: സെക്രട്ടറി മുരളി വാളൂരാന്‍ നന്ദിയും പറഞ്ഞു.
