ഖത്തറില്‍ വാഹനം കണ്ടുകെട്ടുന്നതിലേക്ക് നയിച്ചേക്കാവുന്ന ഗതാഗത കുറ്റകൃത്യങ്ങള്‍ അറിയാം

ഖത്തറില്‍ ഡിസംബര്‍ 19 ന് പ്രാബല്യത്തില്‍ വരുന്ന പുതിയ ട്രാഫിക് നിയമമനുസരിച്ച് താഴെ പറയുന്ന സാഹചര്യങ്ങളില്‍
കോടതിക്ക് ആ മോട്ടോര്‍ വാഹനം കണ്ടുകെട്ടാന്‍ ഉത്തരവിടാവുന്നതാണ്.
- അശ്രദ്ധമായോ, അലക്ഷ്യമായോ, അല്ലെങ്കില്‍ ആളുകളുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിലോ റോഡില്‍ വാഹനം ഓടിക്കുക.
- മദ്യം, ലഹരിവസ്തുക്കള്‍ അല്ലെങ്കില്‍ മാനസികാവസ്ഥയെ ബാധിക്കുന്ന മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുക.
- വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണോ മറ്റ് ഉപകരണങ്ങളോ കൈകൊണ്ട് പിടിച്ച് ഉപയോഗിക്കുക (ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍).
- കോടതി വഴിയോ ഭരണപരമായ നടപടി വഴിയോ ലൈസന്‍സ് റദ്ദാക്കപ്പെട്ടതോ പിന്‍വലിക്കപ്പെട്ടതോ ആയ സാഹചര്യത്തില്‍ വാഹനം ഓടിക്കുക.
- കോടതി വഴിയോ ഭരണപരമായ നടപടി വഴിയോ റദ്ദാക്കപ്പെട്ടതോ പിന്‍വലിക്കപ്പെട്ടതോ ആയ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുക.
- ട്രാഫിക് അപകടം ഉണ്ടാക്കിയതിന് ശേഷമോ, അല്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥന് വാഹനം നിര്‍ത്താന്‍ നിര്ദ്ദേശിച്ചപ്പോഴോ, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയോ രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുക.
- ട്രാഫിക് സിഗ്നലിലെ ചുവപ്പ് ലൈറ്റോ, പോലീസ് ഉദ്യോഗസ്ഥന്റെ കൈകൊണ്ടുള്ള നിര്‍ദ്ദേശങ്ങളോ അവഗണിച്ച് മുന്നോട്ട് പോകുക.
- അനുവദനീയമായ വേഗത പരിധിയില്‍ നിന്ന് മണിക്കൂറില്‍ (60) കിലോമീറ്ററിലധികം വേഗതയില്‍ വാഹനം ഓടിക്കുക.
- ഹൈവേകളിലോ റിംഗ് റോഡുകളിലോ ഗതാഗത ദിശയ്ക്ക് വിപരീതമായി വാഹനം ഓടിക്കുക.
- രേഖാമൂലമുള്ള അനുമതിയില്ലാതെയോ, അല്ലെങ്കില്‍ ലഭിച്ച അനുമതിയുടെ നിബന്ധനകള്‍ ലംഘിച്ചുകൊണ്ടോ റോഡ് മത്സരങ്ങളില്‍ പങ്കെടുക്കുക.
- വാഹനം പെട്ടെന്ന് മുന്നോട്ട് എടുക്കുകയോ വെട്ടിക്കുകയോ ചെയ്യുമ്പോള്‍ ടയറുകള്‍ കറങ്ങുകയും അലോസരപ്പെടുത്തുന്ന ശബ്ദങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യം ആവര്‍ത്തിക്കുക
