Breaking News
ഫിഫ ലോകകപ്പ് 2026 ന് പന്തുരളാന്‍ ഒരു മാസം മാത്രം ബാക്കി, ആശങ്കകളോടെ കാല്‍പന്തുകളിയാരാധകര്‍

കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് 2026 ന് പന്തുരളാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും ആശങ്കകളൊഴിയാതെ കാല്‍പന്തുകളിയാരാധകര്‍. ഇറാനെതിരെയുള്ള അമേരിക്കന്‍ യുദ്ധം അനിശ്ചിതത്തില്‍ നീങ്ങുന്നതാണ് ആശങ്കയുടെ മുഖ്യ കാരണം. പൂര്‍ണമായ വെടിനിര്‍ത്തലും ശാശ്വതമായ യുദ്ധവിരാമവും സാക്ഷാല്‍ക്കരിക്കാന്‍ വൈകുന്നത് കാല്പന്തുകളി മാമാങ്കത്തിന്റെ ശോഭ കെടുത്തുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്




