Local News

നാലാമത് ജിസിസി ഗെയിംസിന് ദോഹയില്‍ ഉജ്വല തുടക്കം

തിങ്കളാഴ്ച വൈകുന്നേരം അല്‍ ഷഖാബിലെ ലോംഗൈന്‍സ് അരീനയില്‍ നടന്ന നാലാമത് ജിസിസി ഗെയിംസിന്റെ ഉദ്ഘാടനം ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പ്രസിഡന്റും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ദോഹ 2026 ന്റെ സംഘാടക സമിതിയുടെ പ്രസിഡന്റുമായ ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി പ്രഖ്യാപിച്ചു.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍, ജിസിസി ഒളിമ്പിക് കമ്മിറ്റികളുടെ പ്രസിഡന്റുമാര്‍, കായിക നേതാക്കള്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി കായികതാരങ്ങള്‍, പങ്കെടുക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

10 വേദികളിലായി പതിനേഴ് കായികയിനങ്ങളില്‍ ആയിരത്തിലധികം കായികതാരങ്ങള്‍ മാറ്റുരക്കുന്ന മല്‍സരം മെയ് 22 വരെ നീണ്ടുനില്‍ക്കും