Local News

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ആഗോള തൊഴിലാളി ദിനാഘോഷ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം സംഘടിപ്പിച്ച ‘റംഗ് തരംഗ് 2026 ശ്രദ്ധേയമായി

ഐ സി സി അശോക ഹാളില്‍ നടന്ന ‘റംഗ് തരംഗ് 2026’ സാംസ്‌കാരിക കലാ സന്ധ്യയില്‍ ദോഹയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ സംബന്ധിച്ചു.

പ്രസിഡണ്ട് ഷാനവാസ് ബാവ യുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉത്ഘാടനം ചെയ്തു. ഖത്തറിലെ തൊഴിലാളി സമൂഹത്തിന്റെ സമര്‍പ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു. ഐസിബിഎഫ് കോ ഓര്‍ഡിനേറ്റിങ് ഓഫിസര്‍ ഈ ഷ് സിംഗാള്‍, ഖാലിദ് അബ്ദുല്‍ റഹ്‌മാന്‍ ഫഖ്റു (തൊഴില്‍ മന്ത്രാലയം ), മേജര്‍ നായിഫ് അല്‍ മുതൈരി, അബ്ദുല്‍ റഹ് മാന്‍ അബ്ദുല്‍ ഹമീദ്, ഫ്രാന്‍സിസ്‌കോ ഡി ഒവിഡിയോ, ഡോ: ഹനാന്‍ ഫുവാദ് അല്‍ ഹിദായ തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ പ്രൗഢമാക്കി.

പുതുതായി ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ഗൈഡ് ബുക്ക് ചടങ്ങില്‍ അംബാസഡര്‍ പ്രകാശനം ചെയ്തു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ഈ കൈപ്പുസ്തകം ഖത്തറിലെ പ്രാഥമിക നിയമങ്ങളും ആവശ്യം അറിഞ്ഞിരിക്കേണ്ടതും അരുതാത്തതുമായ കാര്യങ്ങളും പ്രതിപാദിക്കുന്നു.
ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ എ.പി. മണികണ്ഠന്‍ (ഐ.സി.സി പ്രസിഡന്റ്), ഇ.പി. അബ്ദുല്‍ റഹ്‌മാന്‍ (ഐ. എസ്.സി പ്രസിഡന്റ്), താഹാ മുഹമ്മദ് (ഐ.ബി.പി.സി പ്രസിഡന്റ് ), പി.എന്‍ ബാബുരാജന്‍, ഡേവിസ് ഇ കെ, സിയാദ് ഉസ്മാന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും എം സി മെമ്പര്‍ നീലാംബരി എസ് നന്ദിയും പറഞ്ഞു. അഡൈ്വസറി കൗണ്‍സില്‍ അംഗം ആര്‍ ജെ നാസിയ, പരിപാടികള്‍ നിയന്ത്രിച്ചു.
വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയ്യില്‍, എം. സി. മെമ്പര്‍മാരായ, ഖാജാ നിസാമുദീന്‍, ശങ്കര്‍ ഗൗഡ, മിനി സിബി, അമര്‍ വീര്‍ സിംഗ്, മാണി ഭാരതി എന്നിവര്‍ നേതൃത്വം നല്‍കി.