Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ലോക മാതൃദിനത്തോടനുബന്ധിച്ച് റേഡിയോ മലയാളം 98.6 എഫ് എം ഒരുക്കിയ മാതൃദിനാഘോഷം ശ്രദ്ധേയമായി

ഖത്തറില്‍ സന്ദര്‍ശനത്തിന് വന്നിട്ടുള്ള അമ്മമാരില്‍ നിന്നും തെരഞ്ഞെടുത്ത 10 പേരെ ആദരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്താണ് സംഘാടകര്‍ ആഘോഷം സവിശേഷമാക്കിയത്. മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് മക്കള്‍ അയച്ച ഒരു മിനിറ്റില്‍ കൂടാത്ത ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അമ്മമാരെ തെരഞ്ഞെടുത്തത്.

മലബാര്‍ സ്റ്റോറീസ് റസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ ആമുഖഭാഷണം നിര്‍വഹിച്ചു. മാതൃത്വത്തിന്റെ മഹത്വവും മക്കളുടെ ഉത്തരവാദിത്തബോധവും തലമുറകളിലേക്ക് പ്രസരിപ്പിക്കുവാനാണ് ഇത്തരം പരിപാടികള്‍ വഴി റേഡിയോ മലയാളം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നൗഫല്‍ (ഡി ജി എം സെയില്‍സ് – റേഡിയോ മലയാളം), ഫൈസല്‍, മുഹമ്മദ് അലി (മലബാര്‍ സ്റ്റോറീസ്), ഉസാമ (ബ്രാഡ്മ ഫുഡ്സ്), സയീദ്, സബിന്‍ ജോസഫ് (റാഫ് ഹെല്‍ത് ഗ്രൂപ്പ്), മഅ്‌റൂഫ് (റോസ് ഡ ഡിസേര്‍ട്ട്), ഷമീര്‍ (ബ്രൈറ്റ് മെഡിക്കല്‍സ്), ഷാഫി (റിഹാബ് മീഡിയ) തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റേഡിയോ മലയാളം അവതാരകരായ രതീഷ്, സൂരജ്, ഷിഫിന്‍, ജിബിന്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. റിയാസ് കരിയാട് ഗാനാലാപനം നടത്തി. ഷല്‍സാര്‍ റിസ (സീനിയര്‍ സെയില്‍സ് കണ്‍സള്‍ട്ടന്‍സ് റേഡിയോ മലയാളം) ഏകോപനം നടത്തി.

Related Articles

Back to top button