Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഇസ്മായില്‍ വില്ല്യാപ്പള്ളി പ്രസിഡണ്ട് , നജീബ് അബൂബക്കര്‍ ജനറല്‍ സെക്രട്ടറി, ഹുസൈന്‍ മുഹമ്മദ് യു ട്രഷറര്‍

അമാനുല്ല വടക്കാങ്ങര

ഖത്തറിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് കഴിഞ്ഞ 45 വര്‍ഷമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ 2026-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്ത് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ നേതൃത്വത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പ്രസിഡന്റ്: ഇസ്മായില്‍ വില്ല്യാപ്പള്ളി, ജനറല്‍ സെക്രട്ടറി: നജീബ് അബൂബക്കര്‍, ട്രഷറര്‍: ഹുസൈന്‍ മുഹമ്മദ് യു, വൈസ് പ്രസിഡന്റുമാര്‍:
മുഹമ്മദ് മിസ്ബാഹ്, മുഹമ്മദ് ഷരീഫ്, അന്‍സാര്‍ കണ്ണൂര്‍, ബഷീര്‍ മൈബേക്ക്, നൂറുദ്ദീന്‍ എ.എ,ഹനീഫ് ആയപ്പള്ളി
സെക്രട്ടറിമാര്‍ മുഹമ്മദ് ലയിസ് കുനിയില്‍, പി.കെ ഷെമീര്‍, നൗഷാദ് കരിപ്പ്, അബ്ദുല്‍ ഹാദി, ഡോ. ഹഷിയത്തുല്ല, മുഹമ്മദ് അജ്മല്‍

കൗണ്‍സില്‍ യോഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ഫൈസല്‍ കാരാട്ടിയാട്ടില്‍, അക്ബര്‍ ഖാസിം, ജിപി കുഞ്ഞാലിക്കുട്ടി, ജാസിം കുന്നോത്ത്, ഹര്‍ഷദ് മാഹി, ഖല്ലാദ് ഇസ്മായില്‍ എന്നിവര്‍ നിയന്ത്രിച്ചു.

പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മുന്‍ പ്രസിഡന്റ് സുബൈര്‍ വക്ര, ജനറല്‍ സെക്രട്ടറി പികെ ഷെമീര്‍,ട്രഷറര്‍ ഹുസൈന്‍ മുഹമ്മദ് യൂ, അഷ്റഫ് കെ ഇ, മുഹമ്മദ് അലി കക്കോവ്, മഹ്‌റൂഫ് മാട്ടൂല്‍, ഫൈസല്‍ കാരാട്ടിയാട്ടില്‍,
അക്ബര്‍ ഖാസിം, ഷാഫി എന്നിവര്‍ സംസാരിച്ചു.

സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും പുതിയ നേതൃത്വത്തിന് യോഗം ആശംസകള്‍ അറിയിച്ചു.

Related Articles

Back to top button