Local News
ഖത്തറിലെ വിവിധ സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നും 10, 12 ക്‌ളാസുകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍

ഖത്തറിലെ വിവിധ സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നും 10, 12 ക്‌ളാസുകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍
10, 12 പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു . വിദ്യാര്‍ത്ഥികളുടെ മികച്ച പ്രകടനത്തിന് അവരെ അഭിനന്ദിച്ച അംബാസിഡര്‍ അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ് , എച്ച്ആര്‍, അഡ്മിന്‍ & കോണ്‍സുലാര്‍ മേധാവി രാകേഷ് വാഗ് , പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഉപദേശക കൗണ്‍സില്‍ ചെയര്‍മാന്‍ പി.എന്‍. ബാബു രാജന്‍, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ എന്നിവര്‍ സംസാരിച്ചു