Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അവോയ്ഡ് ഡ്രഗ്‌സ് അവെയില്‍ ജോബ് കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു


പ്രമുഖ റിക്രൂട്ടിംഗ് കമ്പനിയായ ഗ്രീന്‍ ജോബ്‌സിന്റെ ലഹരി വിരുദ്ധ കാമ്പയിനായ അവോയ്ഡ് ഡ്രഗ്‌സ് അവെയില്‍ ജോബ് കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു
പന്താവൂര്‍ ഇര്‍ഷാദ് ഇംഗ്‌ളീഷ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കേരള മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് സിദ്ധീഖ് മൗലവി അയിലക്കാടാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.
ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സ്, മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ശ്രീജു അങ്ങാടിപ്പുറം , വാരിയത്ത് മുഹമ്മദലി, നൗഫല്‍ സഅദി, ഹാശിര്‍ സഖാഫി, അഷ്‌റഫ് മുതുകാട് എന്നിവര്‍ സംബന്ധിച്ചു.
ലഹരി വിമുക്തമായ തൊഴില്‍ അന്തരീക്ഷം എന്ന ആശയമാണ് കാമ്പയിന്‍ ലക്ഷ്യം വെക്കുന്നതെന്നും ലഹരിക്കടിപ്പെടാത്തവര്‍ക്ക് മാത്രം തൊഴില്‍ നല്‍കുന്നതിലൂടെ ക്രിയാത്മകമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാനാകുമെന്നും ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സ് പറഞ്ഞു.

Related Articles

Back to top button