Local News

ഇന്‍ജക്ഷന്‍ രൂപത്തിലുള്ള എക്‌സോസോം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഖത്തറില്‍ പൂര്‍ണമായി നിരോധിച്ചു


ദോഹ: ഇന്‍ജക്ഷന്‍ രൂപത്തിലുള്ള എക്‌സോസോം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഖത്തറില്‍ പൂര്‍ണമായി നിരോധിച്ചു. മെഡിക്കല്‍ അല്ലെങ്കില്‍ സൗന്ദര്യവര്‍ധക ആവശ്യങ്ങള്‍ക്കായി ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഇന്‍ജക്ഷന്‍ രൂപത്തില്‍ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ക്കുലര്‍ പുറത്തിറക്കി.