Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സ്റ്റുഡന്‍സ് ഇന്ത്യ സമ്മര്‍ ക്യാമ്പ്: വെള്ളി, ശനി ദിവസങ്ങളില്‍

ദോഹ: പ്രവാസി മലയാളി വിദ്യാര്‍ഥി കൂട്ടായ്മയായ സ്റ്റുഡന്‍സ് ഇന്ത്യ ഖത്തര്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ജൂലായ് 31 ആഗസ്റ്റ് 1 ( വെള്ളി , ശനി) തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഷഹാനിയയിലെ ഫാമിലി റിസോര്‍ട്ടിലാണ് വേനല്‍ക്കാല ക്യാമ്പ് നടക്കുക. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ക്യാമ്പ് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സമാപിക്കും. പഠന പരിപാടികള്‍, കലാ മത്സരങ്ങള്‍, ഫുട്‌ബോള്‍, നീന്തല്‍, ഫണ്‍ ഗെയിംസ് തുടങ്ങിയ വിവിധ പരിപാടികള്‍ ക്യാമ്പിന്റെ ഭാഗമായി നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 7 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 55486995 എന്ന വാട്‌സപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button