Local News

ഓറിയന്റല്‍ ദോശ ഫെസ്റ്റിവല്‍ ഒന്‍പതാം സീസണ്‍ ജൂലൈ 30 മുതല്‍ ആഗസ്ത് 15 വരെ

ഖത്തറിലെ പ്രിയപ്പെട്ട ഭക്ഷണ കേന്ദ്രമായ ഓറിയന്റല്‍ റസ്റ്റോറന്റ് ആന്റ് ബേക്കറിയുടെ ദോശ ഫെസ്റ്റിവല്‍ ഒന്‍പതാം സീസണ്‍ ജൂലൈ 30 മുതല്‍ ആഗസ്ത് 15 വരെ നടക്കും.

ചോക്ലേറ്റ് സ്‌പെഷ്യല്‍ ദോശ തുടങ്ങി പുതുമയില്‍ ഏറെ വൈവിധ്യങ്ങള്‍ നിറച്ചാണ് ഓറിയന്റലില്‍ ഇത്തവണ ദോശ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.

ദോശയുടെ നാടന്‍ രുചിക്കൂട്ടുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഊത്തപ്പം തുടങ്ങി 20 ഇനം ദോശകള്‍ ലഭ്യമാണ്.

നാടന്‍ ഊത്തപ്പം മുതല്‍ ഓറിയന്റല്‍ സ്‌പെഷ്യല്‍ ചെന്നൈ മധുര ദോശയടക്കം 20 ഇനം ദോശകളുടെ രുചി പെരുമ ആസ്വദിക്കാം.

പാരമ്പര്യ രുചിക്കൂട്ടില്‍ ഓറിയന്റലില്‍ തയാറാക്കുന്നത് തനത് വിഭവങ്ങളാണ്. ദോശയില്‍ ഇത്രയേറെ വൈവിധ്യങ്ങള്‍ ഖത്തറില്‍ മറ്റെവിടെയും കാണാനാകില്ല. ചെന്നൈ മധുരൈ മസാല ദോശ, ഓറിയന്റല്‍ മസാല ദോശ തുടങ്ങി ഊത്തപ്പത്തില്‍ പോലും ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചുള്ള വൈവിധ്യങ്ങള്‍ ഓറിയന്റലില്‍ ലഭ്യമാണ്. അടദോശയും, ആന്ധ്രദോശയും, മൈസൂര്‍ മസാലദോശയും അതാത് ദേശത്തെ രുചി സമ്മാനിക്കുന്നു. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവര്‍ക്കായി റാഗി ദോശ, ബേബി കോണ്‍ ദോശ, കോളിഫ്‌ലവര്‍ ദോശ തുടങ്ങിയവയും ലഭ്യമാണ്

നോണ്‍വെജിഷ്ടപ്പെടുന്നവര്‍ക്ക് ചിക്കന്‍ ചെട്ടിനാട് ദോശ, മട്ടന്‍ കീമ ദോശ, ചില്ലി ചിക്കന്‍ദോശ, ബീഫ്-ചിക്കന്‍ കീമ ദോശകള്‍ തുടങ്ങിയവും ആസ്വദിക്കാം.

1962 മുതല്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്റല്‍ ബേക്കറിയും, ബേക്കറിയെ പിന്‍തുടര്‍ന്ന് ആരംഭിച്ച ഓറിയന്റല്‍ റെസ്റ്റോറന്റും ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ ഓറിയന്റല്‍ വിട്ടുവീഴ്ച്ച ചെയില്ലെന്ന വിശ്വാസമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മുഖ്യഘടകം.