Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

രിസാല സ്റ്റഡി സര്‍ക്കിള്‍ സമ്മര്‍ ഷൈന്‍ സ്റ്റുഡന്റസ് ക്യാമ്പ് സംഘടിപ്പിച്ചു

കുട്ടികളുടെ മാനസികവും ശാരീരികവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനും സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്വര്‍ നാഷനല്‍ കമ്മിറ്റി സമ്മര്‍ ഷൈന്‍ എന്ന പേരില്‍ സ്റ്റുഡന്റസ് ക്യാമ്പ് സംഘടിപ്പിച്ചു.
ഫുട്‌ബോള്‍, സ്വിമ്മിംഗ്, വ്യക്തിത്വ വികസന ക്ലാസ്സുകള്‍, കുട്ടികളുടെ ഏകാഗ്രതയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ തരം മൈന്‍ഡ് ഗെയിമുകള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി ഗ്ലോബല്‍ ജന.സെക്രട്ടറി മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ ആശംസ അര്‍പ്പിച്ചു.
ഉനൈസ് അമാനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഷ്റഫ് നരിപറ്റ സ്വാഗതവും ഹസ്സന്‍ കൊച്ചന്നൂര്‍ നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ ഭാഗമായി നടന്ന ‘Voice Of Achievement’ എന്ന സെഷനില്‍ മുഹമ്മദ് ആമിറും , ‘Dare to Dream’ എന്ന സെഷനില്‍ മന്‍സൂര്‍ നക്കോലയും ക്ലാസ്സുകള്‍ നയിച്ചു.

വിവിധ കായിക-വിനോദ പരിപാടികളോടെയും പഠന സെഷനുകളോടെയും നടന്ന ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു

Related Articles

Back to top button