Local News

ഐ.സി.ബി.എഫ് ആദ്യ സൗജന്യ ദന്തചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം വീനസ് ഡെന്റല്‍ ക്ലിനിക്കുമായി സഹകരിച്ച് തങ്ങളുടെ ആദ്യത്തെ സൗജന്യ ദന്തചികിത്സാ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ദന്തചികിത്സകള്‍ ഒഴിവാക്കുന്ന സാധാരണക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിച്ചത്.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി ഉദ്ഘാടനം ചെയ്തു. അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ പ്രസാദ് ഗാരു മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ സംസാരിച്ച ഡോ. വര്‍ഗീസ് യുജിന്‍, വീനസ് മെഡിക്കല്‍ സെന്ററിലെ സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും, സൗജന്യ ദന്തചികിത്സാ ക്യാമ്പ് നടത്തുന്നതിനായി വീനസിനെ തിരഞ്ഞെടുത്തതിന് ഐ.സി.ബി.എഫിന് നന്ദി അറിയിക്കുകയും ചെയ്തു. മെഡിക്കല്‍ ക്യാമ്പ് വിഭാഗം മേധാവി മിനി സിബി നന്ദി പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, നീലാംബരി സുശാന്ത്, അമര്‍ വീര്‍ സിംഗ്, ഖാജ നിസാമുദ്ദീന്‍, ശങ്കര്‍ ഗൗഡ്, ഇര്‍ഫാന്‍ അന്‍സാരി എന്നിവര്‍ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി സജീവമായി നേതൃത്വം നല്‍കി.