Local News
സംസ്കൃതി ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പ് 2026 പ്രവചന മത്സരം – ദിലീഷ് ടി.ആര്, വരുണ്‍ ദാസ്, മുഹമ്മദ് നൗഫല്‍ വിജയികള്‍

ദോഹ: ഫിഫ വേള്‍ഡ് കപ്പ് 2026-ന്റെ ആവേശം ആഘോഷമാക്കി സംസ്കൃതി ഖത്തര്‍ സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
മത്സരത്തില്‍ ഒന്നാം സമ്മാനം ദിലീഷ് ടി.ആര്. കരസ്ഥമാക്കിയപ്പോള്‍, രണ്ടാം സമ്മാനം വരുണ്‍ ദാസ്, മുഹമ്മദ് നൗഫല്‍ എന്നിവര്‍ നേടി.
മത്സരത്തില്‍ ആവേശപൂര്‍വം പങ്കെടുത്ത എല്ലാ കായികപ്രേമികള്‍ക്കും സംസ്കൃതി ഖത്തര്‍ സ്പോര്‍ട്സ് കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. വിജയികള്‍ക്ക് അഭിനന്ദനങ്ങളും, പങ്കെടുത്ത എല്ലാവര്ക്കും സ്നേഹപൂര്‍വമായ നന്ദിയും അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
