ഫ്ളൈനാസ് കൊച്ചി സര്‍വീസ് സെപ്തംബര്‍ 2 മുതല്‍

അമാനുല്ല വടക്കാങ്ങര
ലോകാടിസ്ഥാനത്തില്‍ തന്നെ ലോ കോസ്റ്റ് വിമാനങ്ങളില്‍ മികച്ച കമ്പനിയും മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ലോ കോസ്റ്റ് വിമാന കമ്പനിയുമായ ഫ്ളൈനാസ് റിയാദില്‍ നിന്നും കൊച്ചിയിലേക്കുള്ള നോണ്‍ സ്‌റ്റോപ് സര്‍വീസ് സെപ്തംബര്‍ 2 ന് ആരംഭിക്കും.
ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പ്രയോജനപ്പെടുന്ന സര്‍വീസാണിത്. ദോഹ – റിയാദ്, റിയാദ് കൊച്ചി എന്നിങ്ങനെ സേവനം പ്രയോജനപ്പെടുത്താം.
നിലവില്‍ റിയാദ് – കോഴിക്കോട് സര്‍വീസ് പലരും പ്രയോജനപ്പെടുത്തുന്നുണ്ട്.
2026 സെപ്റ്റംബര്‍ 2 ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുമെന്നും പുതിയ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരു ദിശകളിലേക്കും ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകളാണ് ഉണ്ടാവുക.
വിമാന ഷെഡ്യൂള്‍ അനുസരിച്ച്, റിയാദ്-കൊച്ചി സര്‍വീസ് റിയാദില്‍ നിന്ന് പുലര്‍ച്ചെ 12:05 ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8:00 ന് കൊച്ചിയില്‍ എത്തും. നോണ്‍-സ്റ്റോപ്പ് യാത്രയ്ക്ക് 5 മണിക്കൂര്‍ 25 മിനിറ്റ് എടുക്കും. എയര്‍ബസ് എ 320 വിമാനം ഉപയോഗിച്ചായിരിക്കും സര്‍വീസ് നടത്തുക.
കൊച്ചി-റിയാദ് വിമാനം കൊച്ചിയില്‍ നിന്ന് രാവിലെ 8:50 ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 11:35 ന് റിയാദില്‍ എത്തും.


