സിറ എ ഐയുടെ ഓഫീസ് ഉദ്ഘാടനവും സോഫ്റ്റ് ലോഞ്ചും

സിറ എ ഐ യുടെ ഖത്തറിലെ ഓഫീസ് ഉദ്ഘാടനവും സോഫ്റ്റ് ലോഞ്ചും സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ സഫാരി നിര്‍വഹിച്ചു.
ചടങ്ങില്‍ സിറ എ ഐ ഫൗണ്ടറും ഡയറക്ടറുമായ ജസീല്‍, ഡയറക്ടര്‍ ജംസീര് മുഹമ്മദ്, ജാലിസ് എ. എം., മുഹമ്മദ് ഇര്‍ഷാദ് ഹുദവി, ഷിഹാബ് തൂണേരി, ഫഹദ് പി. പി., ശംസുദ്ധീന്‍ വാണിമേല്‍, അതീഖ് റഹ്മാന്, മുഹമ്മദ് ചാവട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു
ബിസിനസ് മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ ബുദ്ധിപരവും കാര്യക്ഷമവുമായ പ്രവര്‍ത്തന സംവിധാനങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ എ ഐ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്റലിജന്‍സ് ആസ് എ സര്‍വീസ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് സിറ എ ഐ പ്രവര്‍ത്തിക്കുന്നത്.
