Breaking News

മലപ്പുറം കിഴുപറമ്പ് കുനിയില്‍ സ്വദേശി ചീരാത്ത് പി.കെ. സിദ്ധീഖ് ഖത്തറില്‍ നിര്യാതനായി

മലപ്പുറം കിഴുപറമ്പ് കുനിയില്‍ സ്വദേശി ചീരാത്ത് പി.കെ. സിദ്ധീഖ് (69) ഖത്തറില്‍ നിര്യാതനായി

ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട് സംരംഭങ്ങളുമായി 40 വര്‍ഷത്തിലധികമായി ഖത്തറില്‍ പ്രവാസിയായിരുന്നു.സാമൂഹിക- സാംസ്‌കാരിക മേഖലാകളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഖത്തറിലെ കിഴുപറമ്പ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ കെപ്വ ഖത്തറിന്റെ സ്ഥാപക പ്രസിഡന്റ് , കുനിയില്‍ പ്രവാസി കൂട്ടായ്മയായ (കിയ ഖത്തര്‍ ) രക്ഷധികാരിയായും പ്രവര്‍ത്തിച്ചു.

ഭാര്യ സുഹ്‌റ നെടിയിരുപ്പ്. മക്കളില്ല.
മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും