Local News

സിഡ് ശ്രീറാം സംഗീത നിശ സെപ്റ്റംബര്‍ 25 ന് ക്യുഎന്‍സിസിയില്‍

പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ഗായകന്‍ സിഡ് ശ്രീറാം, 2026 സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഗീത നിശ അവതരിപ്പിക്കും.

”സൗണ്ട് ഓഫ് സൗത്ത്” എന്ന ബ്രാന്‍ഡിന് കീഴില്‍ അവതരിപ്പിക്കുന്ന ഈ സംഗീത പരിപാടി റെഡ് ആപ്പിള്‍ ഇവന്റ് മാനേജ്മെന്റ്, സ്‌കൈ മീഡിയ ഓര്‍ഗനൈസിംഗ് , ബ്ലൂ ഡോള്‍ഫിന്‍ കോണ്‍ട്രാക്റ്റിംഗ് & സര്‍വീസസ് എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. അപെക്‌സ് ഇവന്റ്സാണ് നിര്‍മ്മാണം കൈകാര്യം ചെയ്യുന്നത്.