തൊഴിലാളികളുടെ പാസ്പോര്ട്ടുകള് പിടിച്ചുവെക്കുന്ന തൊഴിലുടമകള്ക്ക് 25,000 ഖത്തര് റിയാല് വരെ പിഴ ലഭിക്കാം

പാസ്പോര്ട്ടുകള് ഓരോ വ്യക്തിയുടേയും മൗലികമായ സ്വത്താണെന്നും തൊഴിലുടമക്ക് അത് പിടിച്ചുവെക്കാന് ഒരധികാരവുമില്ലെന്നും ആഭ്യന്തര മന്ത്രാലയം . ഖത്തറില്, റസിഡന്സ് പെര്മിറ്റ് അനുവദിക്കുന്നതോ പുതുക്കുന്നതോ ആയ നടപടിക്രമങ്ങള് പൂര്ത്തിയായതിന് ശേഷവും തൊഴിലാളികളുടെ പാസ്പോര്ട്ടുകള് തിരികെ നല്കുന്നതില് പരാജയപ്പെടുന്ന തൊഴിലുടമകള്ക്ക് 25,000 ഖത്തര് റിയാല് വരെ പിഴ ലഭിച്ചേക്കാമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് ഓര്മ്മിപ്പിച്ചു.
