പാന്തേര്സ് സ്പോര്ട്സ് ക്ളബ്ബ് ലോഗോ പ്രകാശനം ചെയ്തു

ദോഹ. ഖത്തറിലെ പ്രശസ്ത സ്കേറ്റിംഗ് അക്കാദമിയായ പാന്തേര്സ് സ്പോര്ട്സ് ക്ളബ്ബ് ലോഗോ പ്രകാശനം ചെയ്തു
മജാസ് റസ്റ്റോറന്റില് നടന്ന ചടങ്ങില് കെബിഎഫ് പ്രസിഡണ്ട് ഷഹീന് മുഹമ്മദ് ഷാഫിയാണ് ലോഗോ പ്രകാശനം ചെയ്തത്.
ഡയറക്ടര് അംജത് ഖാന്, കോച്ച് ജഫ്രി സെന്റഗയോ എന്നിവര് നേതൃത്വം നല്കി.
ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടറും പ്രൊഫഷണല് ബ്യൂട്ടി തെറാപ്പിസ്റ്റുമായ ഡോ. ഷീല ഫിലിപ്പോസ്, അല് സുവൈദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര് ഡോ. വി.വി. ഹംസ, ന്യൂ ഗുഡ് വില് കാര്ഗോ, റോക്ക പവര് ജിം എന്നിവയുടെ മാനേജിംഗ് ഡയറക്ടര് മുഹമ്മദ് നൗഷാദ് അബു, മില്ലേനിയം കോണ്ട്രാക്ടിംഗ് ആന്ഡ് ട്രേഡിംഗ് ഡയറക്ടര് ജയപാല് മാധവന്, സ്കില്സ് ഡവലപ്മെന്റ് സെന്റര് ഡയറക്ടര് ആഷിഖ്, മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര എന്നിവര് പങ്കെടുത്തു
