Local News

പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ‘ആലി’; കൃഷ്ണ പ്രിയദര്‍ശന്‍ ചിത്രം ഒക്ടോബര്‍ 29ന് ഖത്തറില്‍ റിലീസ്

ദോഹ: പ്രശസ്ത സംവിധായകന്‍ ഡോ. കൃഷ്ണ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഏറ്റവും പുതിയ മലയാള ചിത്രം ‘ആലി’ ഒക്ടോബര്‍ 29ന് ഖത്തറിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു.

പ്രവാസി മലയാളികളുടെ ജീവിതം, അവരുടെ സ്വപ്നങ്ങള്‍, കുടുംബബന്ധങ്ങളുടെ ആഴം എന്നിവ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം, കേരളത്തിന്റെ സൗന്ദര്യവും പ്രവാസ ലോകത്തിന്റെ യാഥാര്‍ത്ഥ്യവും ഒരുപോലെ കോര്‍ത്തിണക്കുന്നു.

മന്‍ഹാര്‍ സിനിമാസ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന, ഹൃദയത്തെ തൊടുന്ന കഥയാണ് ‘ആലി’ പറയുന്നതെന്ന് സംവിധായകന്‍ ഡോ. കൃഷ്ണ പ്രിയദര്‍ശന്‍ പറഞ്ഞു.

മ്യൂസിക് ഡയറക്ടര്‍ എസ് കിളിമാനൂര്‍ രാമവര്‍മയുടെ സംഗീതവും, റിനാസ് നാസറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ഖത്തറിലെ മലയാളി പ്രേക്ഷകര്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്.

മന്‍ഹാര്‍ സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം