പൂവളപ്പില്‍ അബ്ദുസ്സലാം ദോഹയില്‍ നിര്യാതനായി

ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന പൂവളപ്പില്‍ അബ്ദുസ്സലാം ഹുസൈന്(67) ദോഹയില്‍ നിര്യാതനായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി അസുഖബാധിതനായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്.
ദേവതിയാലില്‍ ഹോമിയോ ഡോക്ടറായിരുന്ന പരേതനായ ഹുസൈന് മൗലവിയുടെ മകനും പെരുവള്ളൂര്‍ കാടപ്പടി പരേതനായ എ.പി മാഹിനലി മാസ്റ്ററുടെ മരുമകനുമാണ്.
കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് റിട്ട. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുബൈദ സലാമാണ് ഭാര്യ . ആരിഫ് അബ്ദുസ്സലാം (പി.എച്ച്.സിസി , ഖത്തര്‍) ഡോ. ആബിദ, അഫീഫ, ആയിശ എന്നിവര്‍ മക്കളും ഫൈറൂസ് മലപ്പുറം, അഫ്സല് കുറ്റ്യാടി, നസീം മലപ്പുറം എന്നിവര്‍ മരുമക്കളുമാണ്.
പി.വി റഹ്മാബി(മുന്‍ ജി ഐ ഒ പ്രസിഡന്റ്), മുബാറക്ക്, ജാബിര്‍ സുലൈം (ഇഖ്റ ഹോസ്പിറ്റല്‍) എന്നിവര്‍ സഹോദരങ്ങളാണ്.
ജനാസ നമസ്കാരവും ഖബറടക്കവും ഇന്ന് മഗ് രിബ് നമസ്കാരാനന്തരം അബൂഹമൂറില്‍ നടക്കും
