Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 146 കോവിഡ് കേസുകള്‍, ഒരു മരണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 146 കോവിഡ് കേസുകള്‍, ഒരു മരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22466 പരിശോധനകളില്‍ 68 യാത്രക്കാര്‍ക്കടക്കം 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 78 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

186 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1641 ആയി കുറഞ്ഞു. ചികില്‍സയിലായിരുന്ന ഒരാള്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണങ്ങള്‍ 591 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 98 ആയി. പുതുതായി രണ്ട് പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 50 ആയി.

Related Articles

Back to top button