Breaking News

പാസ്പോര്‍ട്ട് ഹോം ഡെലിവറി, ഇന്ത്യക്കാരുടെയിടയില്‍ ഹിത പരിശോധന സര്‍വേയുമായി ഇന്ത്യന്‍ എംബസി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും സേവനം കഴിഞ്ഞ് പാസ്പോര്‍ട്ട് ഹോം ഡെലിവറി നടത്തുന്നത് സംബന്ധിച്ച് ഇന്ത്യക്കാരുടെയിടയില്‍ ഹിത പരിശോധന സര്‍വേയുമായി ഇന്ത്യന്‍ എംബസി.

15- 20 റിയാല്‍ അധിക ചിലവില്‍ പാസ്പോര്‍ട്ട് ഹോം ഡെലിവറി സമ്പദ്രായം ഏര്‍പ്പെടുത്തുന്നതില്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടോ എന്നാണ് എംബസി അന്വേഷിക്കുന്നത്. ഭൂരിഭാഗത്തിന്റെ അഭിപ്രായമനുസരിച്ച് ഈ രീതി നടപ്പാക്കാനാണ് എംബസി ഉദ്ദേശിക്കുന്നതെന്നറിയുന്നു.

ഇന്ന് രാവിലെ മുതല്‍ സര്‍വേയുടെ ചോദ്യാവലി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ഉച്ച കഴിഞ്ഞാണ് എംബസി ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ സഹായകമായ പരിഷ്‌കാരമാകുമിതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എംബസിയില്‍ പോകുന്നതും കാത്തിരിക്കുന്നതുമൊക്കെ ഒഴിവാക്കുവാന്‍ ഈ നടപടി സഹായകമാകും.

സര്‍വ്വേയില്‍ പങ്കെടുക്കാനായി താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക

https://forms.gle/sBfwfddFKVPzhFdv8