Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ നാലായിരത്തിന് മുകളില്‍ തന്നെ , രണ്ട് മരണവും. രോഗമുക്തി കൂടുന്നു, രാജ്യത്തെ മൊത്തം രോഗികള്‍ നാല്‍പതിനായിരം കടന്നു

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ നാലായിരത്തിന് മുകളില്‍ തന്നെ . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 39432 പരിശോധനകളില്‍ 503 യാത്രക്കര്‍ക്കടക്കം 4021 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3518 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. മൊത്തം പരിശോധനയുടെ പത്ത് ശതമാനത്തിലധികം പേര്‍ക്കും രോഗം സ്ഥിരീക്കുകയെന്നത് ഏറെ ഗുരുതരമായ ആരോഗ്യ സ്ഥിതി വിശേഷമാണ്.

2586 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 40599 ആയി.
ചികില്‍സയിലായിരുന്ന 2 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 626 ആയി. മൂന്നാഴ്ച മാത്രം പ്രായമുള്ള കുട്ടിയും 92 വയസുള്ള ഒരാളുമാണ് ഇന്ന് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 92 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 11 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 628 പേര്‍ ആശുപത്രിയിലും 91 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button