Breaking News

ഖത്തറില്‍ മൂന്നാഴ്ച മാത്രം പ്രായമുള്ള കുട്ടി കോവിഡ് ബാധിച്ച് മരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ .ഖത്തറില്‍ മൂന്നാഴ്ച മാത്രം പ്രായമുള്ള കുട്ടി കോവിഡ് ബാധിച്ച് മരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചത്
മുതല്‍ ഖത്തറില്‍ മരണപ്പെടുന്ന രണ്ടാമത്തെ കുട്ടിയാണിത്. മരിച്ച കുട്ടിക്ക് വൈദ്യ ശാസ്ത്രപരമോ പാരമ്പര്യമോ ആയ മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പറഞ്ഞു.
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കോവിഡ് വ്യാപനം കുറവായിരുന്നെങ്കിലും നിലവിലെ മൂന്നാം തരംഗത്തില്‍ നിരവധി കുട്ടികളെ കോവിഡ് ബാധിച്ചിട്ടുണ്ട്. ഏത് പ്രായത്തില്‍പെട്ടവരേയും കോവിഡ് ബാധിക്കാമെന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.